കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി .
വിജയ് ബാബു നാട്ടിലെത്തി ഹാജരായിട്ടുണ്ടെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പരാതിക്കാരിയെ സ്വാധീനിക്കാനോ കാണാനോ ശ്രമിക്കരുതെന്ന് വിജയ് ബാബുവിനു കോടതി കര്‍ശന നിര്‍ദേശം നല്‍കി.
പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ചോദിച്ചതോടെയാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഈ മാസം ഏഴിന് പരിഗണിക്കാനായി മാറ്റിയത്. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അന്നുവരെ തുടരും. അതിനിടെ വിജയ് ബാബുവിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.