സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അതില്‍ വസ്തുതകളുടെ തരിമ്പ് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഇതിലൂടെയൊന്നും സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അസത്യം വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിക്കുകയാണ്. ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഗൂഢപദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യം. കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളയും. പഴയ കാര്യങ്ങള്‍ കേസിലെ പ്രതിയെക്കൊണ്ട് ചിലര്‍ പറയിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബായ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലാ കോടതി മുമ്പാകെ 164 പ്രകാരം മൊഴി നല്കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.