പാലക്കാട്: അട്ടപ്പാടി മധു കേസിലെ പ്രധാന സാക്ഷികളുടെ വിചാരണ തുടങ്ങാനിരിക്കെ സാക്ഷികളെ എല്ലാവരെയും പ്രതികള്‍ രാഷ്ട്രീയമായോ സാന്പത്തികമായോ സ്വാധീനിച്ച് കൂറുമാറ്റിയതായി മധുവിന്റെ കുടുംബം. ഇവരുടെ ബന്ധുകൂടിയായ പ്രധാന സാക്ഷികളില്‍ ഒരാളെ സ്വാധീനിക്കുന്നതിനായി കേസിലെ ഒന്‍പതാം പ്രതി നജീബ് സ്വന്തം വാഹനത്തില്‍ കയറ്റി മണ്ണാര്‍ക്കാട്ടേക്ക് കൊണ്ടുപോയി. അതുമായി ബന്ധപ്പെട്ട് മധുവിന്റെ അമ്മ മല്ലി അഗളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
മധുവിനു വേണ്ടി വാദിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ക്കും ഇതുവരെയും യാതൊരു വിധ അലവന്‍സുകളോ മറ്റു സൗകര്യങ്ങളോ അനുവദിച്ചില്ല. ഇതും കേസിന്റെ മുന്നോട്ടുപോക്ക് ഇല്ലാതാക്കാനാണെന്ന് മധുവിന്റെ കുടുംബം പറയുന്നു.
മുന്പുനിയമിച്ച രണ്ടുപ്രോസിക്യൂട്ടര്മാരും സമാന കാരണത്താലാണ് പിന്മാറിയതെന്നു കുടുംബം പറയുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്പോള്‍ മധുവിനു നീതികിട്ടാന്‍ ഇനിയും തെരുവിലേക്ക് സമരങ്ങളുമായി ഇറങ്ങേണ്ടി വരുമെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.