Thursday, April 18, 2024

HomeNewsKeralaസ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍: ഗൂഢാലോചന അന്വേഷിക്കും; ഡി.ജി.പി

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍: ഗൂഢാലോചന അന്വേഷിക്കും; ഡി.ജി.പി

spot_img
spot_img

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഡിജിപി അനില്‍ കാന്ത്.

ഇതിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നാണ് വിലയിരുത്തുന്നത് എന്ന് എഡിജിപി വിജയ് സാഖറെയും പ്രതികരിച്ചു.

ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉന്നയിച്ചത്. കേസില്‍ ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സിഎം രവീന്ദ്രന്‍, നളിനി നെറ്റോ ഐഎഎസ്, മുന്‍ മന്ത്രി കെടി ജലീല്‍ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments