Tuesday, June 28, 2022

HomeNewsKerala'നമ്മള്‍ രണ്ടും അറിയാത്ത കളി ഇതിനകത്ത് നടക്കുന്നുണ്ട്'

‘നമ്മള്‍ രണ്ടും അറിയാത്ത കളി ഇതിനകത്ത് നടക്കുന്നുണ്ട്’

spot_img
spot_img

‘എന്തുവന്നാലും ഒരുമിച്ച് നേരിടാം. നമ്മള്‍ രണ്ടും അറിയാത്ത കളി ഇതിനകത്ത് നടക്കുന്നുണ്ട്, നടക്കുന്നത് ചെറിയ കളിയല്ലെ’ന്നും ഷാജ് കിരണ്‍. സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയിലാണ് ഷാജ് കിരണ്‍ ഇത് പറയുന്നത്.

സരിത്തിനെ ഒരു മണിക്കൂറുകൊണ്ട് ഇറക്കിയപ്പോള്‍ എന്റെ ഹോള്‍ഡ് മനസിലായല്ലോ. നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍. എന്തുവന്നാലും ഒരുമിച്ച് നേരിടാം. ഷാജ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

അതേസമയം, സ്വപ്‌ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ഷാജ് കിരണ്‍. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയതിനെ കുറിച്ച് പറഞ്ഞിട്ടില്ല. എഫ്.സി.ആര്‍എ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്‌നയോട് പറഞ്ഞത്. മുഖ്യമന്ത്രിയെയും കോടിയേരിയെയും കുറിച്ച് വന്ന വാര്‍ത്തകളെക്കുറിച്ചാണ് പറഞ്ഞത്. യഥാര്‍ത്ഥ ശബ്ദരേഖ താന്‍ പുറത്തുവിടുമെന്നും ഷാജ് കിരണ്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും പണം ബിലീവേഴ്സ് ചര്‍ച്ച് വഴിയാണ് യുഎസിലേക്ക് കടത്തിയതെന്ന് സ്വപ്നാ സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണുമായുള്ള ഓഡിയോ ക്ളിപ്പ് പുറത്ത് വിടുന്ന സമയത്താണ് സ്വപ്ന ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. ഈ കാര്യങ്ങള്‍ ഓഡിയോയിലുണ്ടെന്നുമാണ് സ്വപ്ന അവകാശപ്പെടുന്നത്. ഇത് മൂലമാണ് അവരുടെ എഫ് സി ആര്‍ എ രജിസ്ട്രേഷന്‍ റദ്ദാക്കിയതെന്നും സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments