ആരോപണങ്ങള്‍ ആദ്യമായി കേള്‍ക്കുന്ന മുഖ്യമന്ത്രിയല്ല പിണറായിയെന്ന് കോടിയേരി ബാലകൃഷ്ണന്. ഒരു കാലത്ത് കമല ഇന്റര്‍നാഷണല്‍ എന്നൊരു കമ്ബനിയെക്കുറിച്ചായിരുന്നു കഥകളെന്നും പിന്നീടെന്താണ് സംഭവിച്ചതെന്ന് കേരളം കണ്ടതാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആദ്യം ആവശ്യപ്പെട്ടത് പിണറായി വിജയനാണെന്നും ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്രത്തിന് തീരുമാനിക്കാമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായിയെന്നും കോടിയേരി പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു കോടിയേരിയുടെ മറുപടി
സ്വര്‍ണം അയച്ചുവെന്ന് പറയുന്ന വ്യക്തി കേസില്‍ പ്രതിയാണോയെന്നും സ്വര്‍ണം കൈപ്പറ്റിയ ആള് കേസില്‍ പ്രതിയാണോയെന്നും കോടിയേരി ചോദിച്ചു.”മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള സംഘടിത ആക്രമണമാണ് നടക്കുന്നത്. ഗൂഢാലചോന സര്‍ക്കാര്‍ കണ്ടെത്തണം, ഫലപ്രദമായ അന്വേഷണം വേണം, കള്ളക്കഥകള്‍ക്ക് മുന്നില്‍ സി.പി.എം കീഴടങ്ങില്ല.
ആദ്യം പറഞ്ഞു ഈത്തപ്പഴത്തിലാണ് കടത്തിയതെന്ന് പിന്നെ പറഞ്ഞു ഖുറാനിലാണ് കടത്തിയതെന്ന്, ഇപ്പോള്‍ പറയുന്നു ബിരിയാണിച്ചെമ്ബിലാണെന്ന്… ആരോപണങ്ങള്‍ ആദ്യമായി കേള്‍ക്കുന്ന മുഖ്യമന്ത്രിയല്ല പിണറായിയി, ഒരു കാലത്ത് കമല ഇന്റര്‍നാഷണല്‍ എന്നൊരു കമ്ബനിയെക്കുറിച്ചായിരുന്നു കഥ. പിന്നീടെന്താണ് സംഭവിച്ചത്… അങ്ങനെയൊരു കമ്ബനി കണ്ടെത്താന്‍ ആര്‍ക്കെങ്കിലും സാധിച്ചോ?” കോടിയേരി ചൂണ്ടിക്കാട്ടി.
നേരത്തെ മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് എവിടെപ്പോയാലും തനിക്ക് പ്രശ്നമില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. തനിക്ക് വേണ്ടിയല്ല മുഖ്യമന്ത്രി വിദേശത്തേക്ക് ഫണ്ടയക്കുന്നതെന്നും ആ ഫണ്ട് എവിടെപ്പോയാലും തന്നെ ബാധിക്കില്ലെന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരണ്‍ എത്തിയതെന്ന ആരോപണത്തിന്റെ തെളിവായുള്ള ശബ്ദ സന്ദേശം പുറത്തുവിട്ട ശേഷം വീണ്ടും മാധ്യമങ്ങളെ കാണുമ്ബോഴായിരുന്നു സ്വപ്ന സുരേഷിന്റെ പ്രസ്താവന.
ഷാജ് കിരണ്‍ സ്വപ്നയെ വിളിച്ച് സംസാരിക്കുന്ന ശബ്ദസന്ദേശമാണ് അവര്‍ പുറത്തുവിട്ടത്. ഗുരുതര ആരോപണങ്ങളാണ് പുറത്തുവിട്ട ശ്ബദസന്ദേശത്തിലൂടെ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനുമെതിരെ സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. ”കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ… അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ വെറുതെ വിടില്ല…” തുടങ്ങിയ ഭീഷണികളടങ്ങുന്ന ശബ്ദസന്ദേശമാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടത്.
എന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നല്‍കിയത്. കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്സ് ചര്‍ച്ച് വഴിയാണ്. മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകളൊക്കെ പോകുന്നത് അമേരിക്കയിലേക്കാണ്. നികേഷ് കുമാര്‍ ആരാണ് എന്താണെന്നൊന്നും എനിക്കറിയില്ല. നികേഷുമായി എനിക്ക് യാതൊരു ബന്ധവുമില്ല. സ്വപ്ന പറഞ്ഞു.
തട്ടിക്കൊണ്ടുപോയ സരിത്തിനെ വിജിലന്‍സ് വിട്ടയക്കുമെന്ന് ഷാജ് കിരണ്‍ ആണ് തന്നോട് പറഞ്ഞത് . ഷാജ് കിരണിനെ വര്‍ഷങ്ങളായി അറിയാം. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. പരിചയം പുതുക്കിയത് ശിവശങ്കറിന്റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
സ്വപ്നയും സുഹൃത്ത് ഷാജ് കിരണും അന്യോന്യം ആരോപണമുന്നയിക്കുമ്ബോള് ഇന്ന് പുറത്തുവിട്ട ശബ്ദരേഖ കേസില്‍ നിര്‍ണായക തെളിവായി മാറിയേക്കും. ഷാജ് കിരണ്‍ തന്നെ സമ്മര്‍ദത്തിലാക്കിയെന്ന് സ്വപ്ന ആരോപിക്കുമ്ബോള്‍ ഇഥുവരെ അദ്ദേഹം ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു.
എ.ഡി.ജി.പി എം.ആര് അജിത് കുമാറിനെയും വിജയ് സാഖറയെയും താന്‍ വിളിച്ചിട്ടുണ്ടെന്നും സരിത്ത് എവിടെയാണെന്ന് അന്വേഷിക്കാന്‍ സ്വപ്ന പറഞ്ഞിട്ടാണ് വിളിച്ചതെന്നുമാണ് ഷാജ് കിരണ്‍ പറയുന്നത്.