തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന പ്രതിഷേധങ്ങളുടെ വാര്‍ത്ത നല്കിയ മാദ്ധ്യമപ്രവര്ത്തകന് വധഭീഷണി.
കണ്ണൂര്‍ മീഡിയയുടെ റിപ്പോര്‍ട്ടര്‍ ശിവദാസന്‍ കരിപ്പാലിനാണ് വധഭീഷണി. മുഖ്യമന്ത്രിക്കെതിരായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ ശ്വാസം ബാക്കിയുണ്ടാകില്ലെന്നാണ് ശിവദാസന്റെ ഫോണില്‍ വന്ന സന്ദേശത്തില്‍ പറയുന്നത്. വാട്സാപ്പിലാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ജ്യേഷ്ഠന്റെ മകന് അഡ്വ സി സത്യനാണ് ഭീഷണി മുഴക്കിയതെന്ന് ശിവദാസന്‍ മാദ്ധ്യമങ്ങളോട് പിന്നീട് പറഞ്ഞു.
അതേസമയം സ്വര്‍ണക്കടത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയ സ്വപ്ന സുരേഷിനുള്ള സുരക്ഷ പൊലീസ് ശക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നയുടെ ഫ്ളാറ്റില്‍ 24 മണിക്കൂര്‍ പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.
ജീവന് ഭീഷണിയുളളതായി കാണിച്ച് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്വപ്നയുടെ വീട്ടിലും ഓഫീസിലും സുരക്ഷ ശക്തമാക്കിയത്.