Tuesday, June 28, 2022

HomeNewsKeralaചങ്ങനാശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ ബ്രിട്ടനില്‍ കാറപകടത്തില്‍ മരിച്ചു

ചങ്ങനാശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ ബ്രിട്ടനില്‍ കാറപകടത്തില്‍ മരിച്ചു

spot_img
spot_img

ലണ്ടന്‍: മലയാളി യുവ ഡോക്ടര്‍ ബ്രിട്ടനില്‍ കാറപകടത്തില്‍ മരിച്ചു. ബ്രിട്ടനിലെ എം-6 മോട്ടോര്‍ വേയില്‍ ഇന്നലെ രാവിലെയുണ്ടായ കാറപകടത്തിലാണു ലിവര്‍പൂളില്‍ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ (ജോയല്‍-27) മരിച്ചത്. ചങ്ങനാശേരി മണലിയില്‍ കുടുംബാംഗങ്ങളായ ജോജപ്പന്‍- ജെസ്സി ദമ്പതികളുടെ മൂത്തമകനാണു ജോയല്‍. രാത്രി ജോലികഴിഞ്ഞു മടങ്ങിവരുമ്പോഴാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെയാണു ബ്രിട്ടനിലെ മലയാളി സമൂഹത്തെയാകെ ദു:ഖത്തിലാഴ്ത്തിയ വാര്‍ത്ത പുറത്തുവന്നത്. ജോയലിന്റെ മാതാപിതാക്കള്‍ നാട്ടിലായിരുന്നതിനാല്‍ വാര്‍ത്ത സ്ഥിരീകരിച്ചു പുറത്തുവരാന്‍ ഏറെ സമയമെടുത്തു. ജോയലിന്റെ പിതാവ് ജോജപ്പന്‍ വാര്‍ത്തയറിഞ്ഞ് ഇന്നലെ രാത്രി ബ്രിട്ടനിലെത്തി. മകന്റെ വേര്‍പാട് താങ്ങാനാകാതെ തളര്‍ന്ന മാതാവിന് ഇനിയും ബ്രിട്ടനിലേക്കു തിരിക്കാനായിട്ടില്ല.

ഏറെനാളായി ബ്രിട്ടനിലെ ലിവര്‍പൂളില്‍ താമസിക്കുന്ന ജോജപ്പന്റെ കുടുംബത്തിലുണ്ടായ ദുരന്തം വിശ്വസിക്കാനാവാതെ തരിച്ചു നില്‍ക്കുകയാണ് ലിവര്‍പൂളിലെയും സമീപ്രദേശങ്ങളിലെയും മലയാളി സമൂഹം. ലിവര്‍പൂളിലെ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ഇടവകാംഗമായ ജോജപ്പനും കുടുംബവും ലിവര്‍പൂളിലെ സിറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയിലും ലിവര്‍പൂള്‍ മലയാളി അസോസിയേഷനിലും സജീവ സാന്നിധ്യമായിരുന്നു.

ലിവര്‍പൂളിലെ ബോള്‍ട്ടണ്‍ ആശുപത്രിയിലായിരുന്നു ജോയല്‍ ജോലി ചെയ്തിരുന്നത്. ജോലികഴിഞ്ഞ് ലിവര്‍പൂളിലെ സെന്റ് ഹെലന്‍സിലുള്ള വീട്ടിലേക്കു വരുംവഴിയായിരുന്നു അപകടം. ജോയല്‍ ഓടിച്ചിരുന്ന കാര്‍ എം-6 മോട്ടോര്‍വേയിലെ ഡിവൈഡറില്‍ ഇടിച്ചു തീപിടിക്കുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. പഠനം പൂര്‍ത്തിയാക്കി ജോയല്‍ ജോലിയില്‍ പ്രവേശിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതേയുള്ളൂ.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments