Thursday, April 25, 2024

HomeNewsKeralaവിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ചവരെ ഇ.പി ജയരാജന്‍ കൈയേറ്റം ചെയ്തു

വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ചവരെ ഇ.പി ജയരാജന്‍ കൈയേറ്റം ചെയ്തു

spot_img
spot_img

കണ്ണൂര്‍- തിരുവനന്തപുരം വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യുഡി എഫ് പ്രവര്‍ത്തകരെ ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ തള്ളിമറിച്ചിടുന്ന ഫേസ് ബുക്ക് വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് നേതാക്കളായ മുന്‍ എം എല്‍ എ ശബരീനാഥ്, റിജില്‍ മാക്കുറ്റി തുടങ്ങിവരാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

പ്രതിഷേധിക്കാന്‍ ചെന്ന യു ഡി എഫ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ തള്ളിമറിച്ചിടുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇവര്‍ മുഖ്യമന്ത്രിക്കതിരെ പ്രതിഷേധിക്കാന്‍ ചെല്ലുകയായിരുന്നുവെന്നും അപ്പോള്‍ ഇ പി ജയരാജന്‍ ഇവരെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നുമാണ് ദൃശ്യങ്ങള്‍ പങ്കവുവച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാക്കല്‍ അവകാശപ്പെടുന്നത്.

വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയവര്‍ മദ്യപിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും മുദ്രാവാക്യം വിളിക്കുമ്പോള്‍ അവരുടെ നാക്കുകുഴയുന്നുണ്ടായിരുന്നെന്നുംഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments