Friday, April 19, 2024

HomeNewsKeralaകെ.പി.സി.സി ആസ്ഥാനത്തേക്ക് സി.പി.എം പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി, കാറും ഫ്ളക്‌സുകളും തകര്‍ത്തു

കെ.പി.സി.സി ആസ്ഥാനത്തേക്ക് സി.പി.എം പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി, കാറും ഫ്ളക്‌സുകളും തകര്‍ത്തു

spot_img
spot_img

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപോര്‍ട് ചെയ്തു.

തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തും ആക്രമണം ഉണ്ടായി. ഓഫിസ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് കേടുപാട് വരുത്തുകയും ഫ് ളക്‌സുകള്‍ തകര്‍ക്കുകയും ചെയ്തു. എ കെ ആന്റണി ഓഫിസില്‍ ഉള്ളപ്പോഴാണ് ആക്രമണം.

ആക്രമണത്തെ അപലപിച്ച ആന്റണി സംഭവത്തില്‍ മുഖ്യമന്ത്രിയുടെയും പാര്‍ടി സെക്രടറിയുടെയും നിലപാട് അറിഞ്ഞാല്‍ കൊള്ളാമെന്ന് പ്രതികരിച്ചു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അതിക്രമം ആണ് ഇതെന്നും അദ്ദേഹം പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments