Thursday, December 5, 2024

HomeNewsKeralaമലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി റഷ്യയില്‍ മുങ്ങിമരിച്ചു, അപകടം മകളെ കൂട്ടാന്‍ പോകാനിരിക്കെ

മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി റഷ്യയില്‍ മുങ്ങിമരിച്ചു, അപകടം മകളെ കൂട്ടാന്‍ പോകാനിരിക്കെ

spot_img
spot_img

പഴയന്നൂര്‍(തൃശ്ശൂര്‍): എളനാട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി റഷ്യയില്‍ മുങ്ങിമരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. എളനാട് കിഴക്കുമുറി പുത്തന്‍പുരയില്‍ ചന്ദ്രന്റെയും ജയശ്രീയുടെയും മകള്‍ ഫെമി ചന്ദ്രയാണ് (24) മരിച്ചത്.

സ്മോളന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയായശേഷം കൂട്ടുകാരൊത്ത് ഉല്ലാസയാത്രപോയതിനിടെ തടാകത്തില്‍ വീണ് അപകടം ഉണ്ടായി എന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍, കൃത്യമായ വിവരം ലഭ്യമല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ജൂണ്‍ 30-ന് കുടുംബം റഷ്യയിലേക്ക് പോയി മകളെയുംകൂട്ടി മടങ്ങാനിരിക്കേയാണ് അപകടം. കഴിഞ്ഞ ജൂണിലാണ് ഫെമി വീട്ടിലെത്തി റഷ്യയിലേക്ക് മടങ്ങിയത്. സഹോദരന്‍: വരുണ്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments