Thursday, June 30, 2022

HomeNewsKeralaബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത സംഭാഷണത്തിന്റെ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍

ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത സംഭാഷണത്തിന്റെ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍

spot_img
spot_img

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ പെന്‍ഡ്രൈവിന്റെ ഫോറന്‍സിക് പരിശോധനാ ഫലം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

എന്നാല്‍, ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത സംഭാഷണത്തിന്റെ യഥാര്‍ഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതി പലവഴികളിലൂടെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു.

ഫോണിലെ വിവരങ്ങളില്‍ കൃത്രിമം നടത്തിയതായും പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ നിലവിലെ തെളിവുകള്‍ മതിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, സംഭാഷണം റെക്കോഡ് ചെയ്ത തീയതികള്‍ പ്രധാനമാണെന്ന് വിചാരണ കോടതി പറഞ്ഞു. ശരത്തിനെ പ്രതിയാക്കിയെങ്കില്‍ എന്തുകൊണ്ട് സായ് ശങ്കറിനെ പ്രതിയാക്കുന്നില്ലെന്നും കോടതി ചോദിച്ചു.

വധഗൂഢാലോചനക്കേസ് ഉദ്യോഗസ്ഥരുടെ പ്രതികാരത്തിന്റെ ഭാഗമാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്ന വാദം അവിശ്വസനീയമാണ്. ബാലചന്ദ്രകുമാറിന്റെ മൊഴി പോലീസിന്റെ തിരക്കഥയുടെ ഭാഗമാണ്. ഫോണ്‍ ഫോറന്‍സിക് ലാബിലെത്തിയ ശേഷം രണ്ട് ഫയലുകള്‍ എങ്ങനെ ഡിലീറ്റ് ആയെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments