ഇടുക്കിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള പ്രതിഷേധ മാര്‍ച്ചിലെ ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഗുരുതര പരിക്ക്. ഇടുക്കി യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദിന്റെ കണ്ണിനാണ് പരിക്കേറ്റത്. ബിലാലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രാഥമിക പരിശോധനയില്‍ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. നാലുപേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്.
വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറ് ഉണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിണറായി വിജയന് നേരെ കരിങ്കൊടി വീശി. രാവിലെ ക്ലിഫ് ഹൗസിന് മുന്നില്‍ കറുത്തസാരിയുടുത്ത് മഹിള മോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധിച്ചിരുന്നു. ഇവരെയും പൊലീസ് അറ്സ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.