Tuesday, June 28, 2022

HomeNewsKeralaപരുമല പള്ളിയിലെത്തി പ്രാർത്ഥിച്ച് നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷും

പരുമല പള്ളിയിലെത്തി പ്രാർത്ഥിച്ച് നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷും

spot_img
spot_img

മാന്നാര്‍: പരുമല പള്ളിയില്‍ പ്രാർത്ഥനയ്‌ക്കെത്തി നടി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷും . ഇന്നലെ ഉച്ചയ്ക്കാണ് ഇവര്‍ പരുമല പള്ളിയില്‍ എത്തിയത്. പള്ളിമുറ്റത്ത് മെഴുകുതിരി വില്‍ക്കുന്നവരുടെ പക്കല്‍ നിന്നും തിരി വാങ്ങി പരുമല തിരുമേനിയുടെ കബറിങ്കലില്‍ കത്തിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥന നടത്തി പെട്ടെന്ന് തന്നെ മടങ്ങി.

വളരെ രഹസ്യമായിട്ടാണ് ഇരുവരും എത്തിയത് ചുരിദാര്‍ അണിഞ്ഞ് തലയിലൂടെ ഷാള്‍ ഇട്ട് വന്നതിനാല്‍ നയൻതാരയെ അധികമാരും തിരിച്ചറിഞ്ഞുമില്ല. തിരുവല്ല സ്വദേശിനിയായ നയന്‍താര ചെറുപ്പം മുതലേ പരുമല പള്ളിയില്‍ എത്താറുണ്ടായിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments