Tuesday, June 28, 2022

HomeNewsKeralaകെപിസിസി ഓഫിസ് ആക്രമണം: ഇടതു മുന്നണി യോഗത്തില്‍ എതിര്‍പ്പറിയിച്ച്‌ സി.പി.ഐ

കെപിസിസി ഓഫിസ് ആക്രമണം: ഇടതു മുന്നണി യോഗത്തില്‍ എതിര്‍പ്പറിയിച്ച്‌ സി.പി.ഐ

spot_img
spot_img

തിരുവനന്തപുരം ∙ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കെപിസിസി ഓഫിസ് ആക്രമിച്ചതില്‍ സിപിഐയ്ക്ക് വിയോജിപ്പ്.

പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെ പ്രതിഷേധം വേണ്ടെന്ന മുന്‍ധാരണയുണ്ടെന്ന് സിപിഐ ചൂണ്ടിക്കാട്ടി. ഇന്നു ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് അവര്‍ നിലപാട് അറിയിച്ചത്. തിങ്കളാഴ്ചയാണ് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി അകത്തുള്ളപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസ് ആക്രമിച്ചത്. പുറത്തു നിര്‍ത്തിയിട്ടിരുന്ന കാറിന് പ്രവര്‍ത്തകര്‍ കേടുപാട് വരുത്തിയിരുന്നു.

നേരത്തെ, പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ ഡിവൈഎഫ്‌ഐയെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും രംഗത്തെത്തിയിരുന്നു. പ്രതിഷേധമാകാമെന്ന് ചൂണ്ടിക്കാട്ടിയ ജയരാജന്‍, വസതിയിലേക്ക് കടന്നുകയറാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെച്ചൊല്ലി പ്രതിപക്ഷം സമരങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനൊരുങ്ങുകയാണ് എല്‍ഡിഎഫ്. ഈ മാസം 21ന് എല്ലാ ജില്ലകളിലും റാലിയും പൊതുയോഗങ്ങളും സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments