Tuesday, June 28, 2022

HomeNewsKeralaരഹസ്യമൊഴിയില്‍ നിന്ന് പിന്‍മാറില്ല: സ്വപ്‌ന സുരേഷ്

രഹസ്യമൊഴിയില്‍ നിന്ന് പിന്‍മാറില്ല: സ്വപ്‌ന സുരേഷ്

spot_img
spot_img

കോടതിയില്‍ താന്‍ നല്‍കിയ രഹസ്യമൊഴിയില്‍ നിന്ന്് താന്‍ പിന്‍മാറില്ലന്നു സ്വപ്‌ന സുരേഷ്. അതിന് തന്നെ കൊല്ലണം.

മുഖ്യമന്ത്രി തന്നെ അറിയില്ലന്ന് പറഞ്ഞത് കള്ളമാണ്. ക്‌ളിഫ് ഹൗസില്‍ വച്ച് താന്‍ മുഖ്യമന്ത്രിയോടും കുടംബാംഗങ്ങളോടും സംസാരിച്ചിട്ടുണ്ട്്. മുഖ്യമന്ത്രിക്കുള്ള മറുപടി മാധ്യമങ്ങള്‍ വഴി പിന്നീട് നല്‍കുമെന്നും സ്വപ്‌ന സുരേഷ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോടതിയില്‍ കൊടുത്ത രഹസ്യമൊഴി ചോര്‍ന്നോ എന്ന് സംശയമുണ്ട്. കെ ടി ജലീലിനെതിരായ കാര്യങ്ങള്‍ വരും ദിവസങ്ങള്‍ക്കുള്ളില്‍ വെളിപ്പെടുത്തും.

സ്വര്‍ണ്ണക്കള്ളക്കടത്തില്‍ തന്റെ പങ്ക് എന്തെന്ന് താന്‍ അന്വേഷണ ഏജന്‍സികള്‍ക്കുമുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ടിട്ടുള്ള മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ബന്ധം പുറത്ത് വരുമെന്നും സ്വപ്‌ന പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments