Saturday, April 20, 2024

HomeNewsKeralaമൂന്നാം ലോക കേരള സഭ; 182 പ്രവാസികള്‍; 04 പേര്‍ ഇന്ത്യയ്ക്കു പുറത്തുള്ളവര്‍

മൂന്നാം ലോക കേരള സഭ; 182 പ്രവാസികള്‍; 04 പേര്‍ ഇന്ത്യയ്ക്കു പുറത്തുള്ളവര്‍

spot_img
spot_img

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനായി സംസ്ഥാനത്തെ സമന്വയിപ്പിക്കുന്നതിനായുള്ള ലോക കേരള സഭ ജൂണ്‍ 16, 17, 18) നടക്കുമെന്നു നിയമസഭാ സ്പീക്കര്‍ എം. ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജൂണ്‍ 16 വൈകിട്ട് അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മൂന്നാം ലോക കേരള സഭ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ജൂണ്‍ 17 ന് നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.


169 ജനപ്രതിനിധികള്‍, 182 പ്രവാസികള്‍ എന്നിവരുള്‍പ്പെടെ 351 അംഗങ്ങളാണ് മൂന്നാം ലോക കേരള സഭയില്‍ പങ്കെടുക്കുക. സംസ്ഥാനത്തെ നിയമസഭാംഗങ്ങള്‍, കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസി മലയാളികള്‍, മടങ്ങിയെത്തിയ പ്രവാസി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.


വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികളെ പ്രത്യേക ക്ഷണിതാക്കളായും പങ്കെടുപ്പിക്കും. 182 പ്രവാസികളില്‍ 104 പേര്‍ ഇന്ത്യയ്ക്കു പുറത്തുള്ളവരും 36 പേര്‍ ഇതര സംസ്ഥാന പ്രവാസികളുമാണ്. തിരികെയെത്തിയ 12 പ്രവാസികളും പ്രമുഖരായ 30 പ്രവാസികളും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവരും പ്രവാസവുമായി ബന്ധപ്പെട്ട മറ്റ് പ്രമുഖരും പ്രത്യേക ക്ഷണിതാക്കളാകും.


ലോക കേരള സഭയുടെ മുന്നോടിയായി നടന്ന ബ്രെയിന്‍ സ്‌റ്റോമിങ് സെഷനില്‍ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ,നവകേരള നിര്‍മാണം, ഭാവി പ്രവാസം,പ്രവാസി പുനരധിവാസം, സാംസ്‌കാരിക വിനിമയ സാധ്യതകള്‍, സ്ത്രീ കുടിയേറ്റം, ഇതര സംസ്ഥാനത്തുള്ള മലയാളി പ്രവാസികളുടെ പ്രശ്‌നങ്ങള്‍, പുതിയ കുടിയേറ്റ നിയമം 2021 ഡ്രാഫ്റ്റ്, സ്ത്രീ കുടിയേറ്റം, ഇതര സംസ്ഥാന മലയാളികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ ചര്‍ച്ചകള്‍ നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എട്ടു വിഷയാധിഷ്ഠിത മേഖലകളിലും ഏഴു ഭൂമിശാസ്ത്രപരമായ മേഖലകളിലുമാണ് മൂന്നാം ലോക കേരള സഭയില്‍ ചര്‍ച്ചകള്‍ നടക്കുക.


16 ന് ഉദ്ഘാടന സമ്മേളനത്തിനു ശേഷം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ജി.എസ്. പ്രദീപിന്റെയും മേതില്‍ ദേവികയുടെയും നേതൃത്വത്തില്‍ നോര്‍ക്ക ഇന്ദ്രധനൂസ് എന്ന കലാപരിപാടി നടക്കും. 17ന് വൈകിട്ട് 7.30ന് നിയമസഭാമന്ദിരത്തില്‍ ഷഹബാസ് അമന്റെയും സിത്താരയുടെയും നേതൃത്വത്തില്‍ സംഗീതപരിപാടിയും മള്‍ട്ടി മീഡിയ മെഗാ ഷോയും നടക്കും.

ജൂണ്‍ 17, 18 തിയതികളില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. കുടിയേറ്റവും പ്രവാസവും പ്രതിസന്ധികളും പ്രതീക്ഷയും, കോവിഡാനന്തര ലോകം പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളിലാണ് ഓപ്പണ്‍ ഫോറം. പ്രവാസികളും അക്കാദമിക് വിദഗ്ദരും ഉള്‍പ്പെടുന്ന പാനല്‍ പൊതു ജനങ്ങളുമായി സംവദിക്കും. നോര്‍ക്കാ റൂട്‌സ് ഡയറക്ടര്‍ യൂസഫ് അലി ഉദ്ഘാടനം ചെയ്യും.

ലോക കേരള സഭയുടെ മുന്നോടിയായുള്ള ലോക കേരള മാധ്യമ സഭ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments