Friday, June 2, 2023

HomeNewsKeralaയൂത്ത് കോൺഗ്രസിൻറെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; രണ്ട് പ്രവർത്തകർക്ക് പരിക്ക്

യൂത്ത് കോൺഗ്രസിൻറെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; രണ്ട് പ്രവർത്തകർക്ക് പരിക്ക്

spot_img
spot_img

യൂത്ത് കോൺഗ്രസിൻറെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘർഷത്തിലെത്തിയത്. 

സെക്രട്ടേറിയറ്റിനുള്ളിലേക്ക് പ്രതിഷേധക്കാർ കുപ്പിയെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു.   പ്രതിഷേധക്കാർ  പൊലീസിന് നേരെ കല്ലേറിഞ്ഞതോടെ പൊലീസ് ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചു. ഷാഫി പറമ്ബില്‍ സാഹചര്യം തണുപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല.

സംഭവത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments