Friday, March 29, 2024

HomeNewsKeralaപുരാവസ്തു തട്ടിപ്പ് കേസ്: അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

പുരാവസ്തു തട്ടിപ്പ് കേസ്: അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

spot_img
spot_img

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി മലയാളി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

മോന്‍സണ്‍ ഉള്‍പ്പെട്ട പുരാവസ്തു സാമ്ബത്തിക തട്ടിപ്പ് കേസിലും ഇയാള്‍ പ്രതിയായ പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമായിരുന്നു ചോദ്യം ചെയ്യല്‍. ഇറ്റലിയില്‍ താമസമാക്കിയ അനിത പുല്ലയില്‍ അടുത്തിടെ കേരളത്തിലെത്തിയതോടെ രണ്ടാഴ്ച മുമ്ബ് നോട്ടീസ് നല്‍കി കൊച്ചി ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തുകയായിരുന്നു.

മോന്‍സണിന്‍റെ മുന്‍ സുഹൃത്തായിരുന്ന അനിത പുല്ലയിലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചക്കിടെ അനിത മോന്‍സണിനെതിരായ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തി. ഇതില്‍ അനിതയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷം കേസ് രജിസ്റ്റര്‍ ചെയ്യുകയും ഓണ്‍ലൈനിലൂടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇരയാണെന്ന് അറിയാതെയാണ് താന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്ന് അനിത പുല്ലയിലില്‍ മൊഴി നല്‍കിയെന്നാണ് വിവരം.

മൊഴി പരിശോധിച്ചശേഷം തുടര്‍നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുമെന്നാണ് വിവരം. സംഭവത്തില്‍ ഇതുവരെ അറസ്റ്റടക്കമുള്ള നടപടികളുണ്ടായിട്ടില്ല. അനിതക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും പൊലീസ്​ ഉദ്യോഗസ്ഥരെയടക്കം മോന്‍സണ്​ പരിചയപ്പെടുത്തിക്കൊടുത്തത് ഇവരാണെന്നും ആക്ഷേപമുണ്ടായിരുന്നു.

മോന്‍സണും അനിതയുമായി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്ന കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അനിതയുടെ മൊഴിയും ക്രൈംബ്രാഞ്ച് കണ്ടെത്തലുകളും പരിശോധിച്ച്‌ പൊരുത്തക്കേടുകള്‍ മനസ്സിലാക്കി അന്വേഷണത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് നീക്കം.

അതേസമയം, അനിത പുല്ലയില്‍ ലോക കേരള സഭയിലെത്തിയതുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. അനിത പുല്ലയിലിനെ നോര്‍ക്ക ക്ഷണിച്ചിരുന്നില്ലെന്ന് വൈസ് ചെയര്‍മാര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഓപ്പണ്‍ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവര്‍ അകത്തു കടന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments