തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി ഓണ്‍ലൈന്‍ സംവാദവുമായി കെ റെയില്‍. ‘ജനസമക്ഷം സില്‍വര്‍ ലൈന്‍’ എന്ന് പേരിട്ടിരിക്കുന്ന തത്സമയ സംവാദത്തില്‍ പദ്ധതിയെ സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കും.
സംശയങ്ങള്‍ കെ റെയിലിന്റെ ഫെയ്സ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്റുകളായി ചോദിക്കാം.
പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ അകറ്റാനുള്ള നടപടിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വഴിയുള്ള സംവാദം. നേരത്തെ 14 ജില്ലകളില്‍ മന്ത്രിമാര്‍ പങ്കെടുത്തു കൊണ്ട് ‘ജനസമക്ഷം’ എന്ന പേരില്‍ സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ കൂടെയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ സംവാദം കൂടി സംഘടിപ്പിക്കുന്നത്. ആദ്യ പരിപാടി വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, കെ റെയില്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ അനുമതി ഇതുവരെ ലഭിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ കെ റെയിലില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകുന്ന രീതിയിലുള്ള പ്രസ്താവനകളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു.