Friday, April 19, 2024

HomeNewsKeralaസില്‍വര്‍ ലൈന്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കെ റെയില്‍ എം ഡി

സില്‍വര്‍ ലൈന്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കെ റെയില്‍ എം ഡി

spot_img
spot_img

സില്‍വര്‍ ലൈന്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കെ റെയില്‍ എം ഡി. അതിരടയാള കല്ലുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ സാമൂഹികാഘാത പഠനം നടന്നുകൊണ്ടിരിക്കുന്നു.

കല്ലുകള്‍ സ്ഥാപിക്കാത്ത സ്ഥലങ്ങളില്‍ ജിയോ ടാഗ് സംവിധാനം ഉപയോഗിക്കുമെന്ന് കെ റെയില്‍. ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടികള്‍ക്ക് കേന്ദ്ര അനുമതിയുണ്ട്.50 വര്‍ഷം കഴിയുമ്ബോള്‍ സില്‍വര്‍ ലൈന്‍ കാരണം കടമുണ്ടാകില്ലെന്ന് കെ റെയില്‍ എം ഡി. പദ്ധതിക്കായി എടുക്കുന്ന വായ്‌പ്പയും പലിശയും തിരിച്ചടയ്‌ക്കേണ്ടത് കെ റെയിലാണ്. പണം നല്‍കാന്‍ കെ റെയിലിന് കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ.

വൈകിട്ട് നാല് മണി മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ സംവാദത്തില്‍ കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്റായി എത്തുന്ന സംശയങ്ങള്‍ക്കാണ് കെ റെയില്‍ മറുപടി നല്‍കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments