ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്.
സംഭവത്തില്‍ എസ്‌എഫ്‌ഐ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മലയാളി വിദ്യാര്‍ത്ഥികളടക്കം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസും ത്രിപുരയില്‍ നിന്നുളള സ്‌പെഷ്യല്‍ പൊലീസും ദ്രുതകര്‍മ്മ സേനയും എകെജി ഭവന് സുരക്ഷയ്‌ക്കായി സ്ഥലത്ത് വിന്യസിക്കപ്പെട്ടിരുന്നു. വലിയ ബാരിക്കേഡ് തീര്‍ത്ത് രണ്ട് ഘട്ടമായി വലിയ സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്.
പ്രതിഷേധിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ പൊലീസുമായി ഉന്തും തളളുമുണ്ടാകുകയും ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയും ചെയ്‌തു.