Sunday, April 27, 2025

HomeNewsKeralaരാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ പേഴ്സണല്‍ സ്റ്റാഫുണ്ടെന്ന ആരോപണം തള്ളി മന്ത്രി വീണാ ജോര്‍ജ്

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ പേഴ്സണല്‍ സ്റ്റാഫുണ്ടെന്ന ആരോപണം തള്ളി മന്ത്രി വീണാ ജോര്‍ജ്

spot_img
spot_img

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എം.പി ഓഫീസ് ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടയാള്‍ തന്റെ സ്റ്റാഫ് അംഗമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ഒരു മാസം മുമ്ബ് ഈ വ്യക്തി തന്റെ സ്റ്റാഫില്‍ നിന്നും ഒഴിവായിരുന്നതായും വ്യക്തിപരമായ കാരണങ്ങളും, സംഘടനാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ചുമതലകളില്‍ നിന്നും ഒഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

എസ്.എഫ്.ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് അവിഷിത്ത് കെ.ആര്‍ നെയാണ് കേസില്‍ പ്രതിയായി ചേര്‍ത്തിട്ടുള്ളത്. അ‌തേസമയം, മന്ത്രിയുടെ മുന്‍ സ്റ്റാഫംഗമായ അവിഷിത്തിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സി.പി.എം നേതൃത്വം പോലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ആരോഗ്യമന്ത്രിയെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസ്താവിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 25 എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പിടിയിലായത്. അറസ്റ്റിലായ എസ്.എഫ്.ഐ വയനാട് ജില്ലാ പ്രസിഡന്റ് അടക്കം 19 പേരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments