Wednesday, April 23, 2025

HomeNewsKeralaസ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

spot_img
spot_img

ദുബായ് യാത്രയിൽ മുഖ്യമന്ത്രി ലഗേജ് എടുക്കാൻ മറന്നു എന്ന സ്വപ്ന സുരേഷിൻ്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.

‌ലഗേജ് എടുക്കാൻ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. അൻവർ സാദത്ത്, ഷാഫി പറമ്പിൽ, ഐസി ബാലകൃഷ്ണൻ, റോജി എം ജോൺ എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. 2016 മുതൽ എത്ര തവണ ദുബായ് സന്ദർശിച്ചു എന്ന ചോദ്യത്തിന് അഞ്ച് തവണ സന്ദർശിച്ചെന്ന് മുഖ്യമന്ത്രി  പറഞ്ഞു.

സന്ദർശനങ്ങളെല്ലാം ഔദ്യോഗികമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലഗേജുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു താൻ ബാഗേജ് എടുക്കാൻ മറന്നിട്ടില്ല എന്നാണ് മറുപടി നൽകിയത്. സ്വപ്നയുടെ പുതിയ ആരോപണങ്ങള്‍ക്കും മറുപടി ആവശ്യമില്ലന്നും സ്വപ്ന ക്ലിഫ് ഹൗസില്‍ വന്നപ്പോഴെല്ലാം കോണ്‍സുല്‍ ജനറലും ഒപ്പമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments