Saturday, April 19, 2025

HomeNewsKeralaകേരളത്തിലെ ജനങ്ങളുടെ വ്യക്തി ഗത വിവരങ്ങള്‍ സ്പ്രിംഗ്‌ളറിന് വിറ്റതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മകളെന്ന് സ്വപ്‌നാ സുരേഷ്

കേരളത്തിലെ ജനങ്ങളുടെ വ്യക്തി ഗത വിവരങ്ങള്‍ സ്പ്രിംഗ്‌ളറിന് വിറ്റതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മകളെന്ന് സ്വപ്‌നാ സുരേഷ്

spot_img
spot_img

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ് ഹൗസില്‍ നിരവധി രഹസ്യ മീറ്റുങ്ങുകള്‍ക്കായി പോയിട്ടുണ്ടെന്നും, ക്‌ളിഫ് ഹൗസിലെയും, സെക്രട്ടറിയേറ്റിലെയും സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്നും സ്വപ്‌നാ സുരേഷ്.

കേരളത്തിലെ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ സ്പ്രിംഗ്‌ളര്‍ക്ക് വിറ്റതിന്റെ പിന്നിലെ ബുദ്ധി കേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനായിരുന്നുവെന്നും സ്വപ്‌നാ സുരേഷ് വ്യക്തമാക്കി. ഇതില്‍ ശിവശങ്കറിനെ ബലിയാടാക്കുകയായിരുന്നു. നിയമസഭയില്‍ മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

യു എ ഇ കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയും തമ്മില്‍ ക്‌ളിഫ് ഹൗസില്‍ നടത്തിയ ചര്‍ച്ച നിയമവിരുദ്ധമായിരുന്നു. കേന്ദ്ര വിദേശ കാര്യമന്ത്രിലായത്തിന്റെ അനുമതി ഇല്ലാതെയായിരുന്നു ആ കൂടിക്കാഴ്ചകള്‍ എല്ലാമെന്നും സ്വപ്‌ന വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് ഡിപ്‌ളോമാറ്റിക് ചാനലിന്റെ ആവശ്യം ഉണ്ടായിരുന്നത് ദുബായ് എയര്‍പോര്‍ട്ടിലായിരുന്നു. അത് കൊണ്ടാണ് കറന്‍സിയടങ്ങിയ ബാഗ് ദുബായ് കോണ്‍സുലേറ്റ് വഴി അയച്ചെതെന്നും സ്വപ്‌നാ സുരേഷ് വ്യക്തമാക്കി.

നിരവധി തവണ ഇത്തരം മീറ്റുങ്ങുകള്‍ ക്്‌ളിഫ് ഹൗസില്‍ നടന്നു. മുഖ്യമന്ത്രിയും മകളും ഭാര്യയും നളിനി നെറ്റോയും, ശിവശങ്കരനുമെല്ലാം ആ മീറ്റുങ്ങുകളില്‍ ഉണ്ടായിരുന്നുവെന്നും സ്വ്പ്‌ന വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments