Wednesday, August 10, 2022

HomeNewsKeralaവിദ്യാര്‍ഥികള്‍ക്കിടയില്‍ പനി പടരുന്നു : ഹാജര്‍ നില കുറഞ്ഞു

വിദ്യാര്‍ഥികള്‍ക്കിടയില്‍ പനി പടരുന്നു : ഹാജര്‍ നില കുറഞ്ഞു

spot_img
spot_img

സംസ്‌ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പനി പടര്‍ന്നു പിടിക്കുന്നു. ഇതോടെ സ്‌കൂളുകളില്‍ ഹാജര്‍ നിലയില്‍ വലിയ കുറവ് ഉണ്ടായതായി അധ്യാപകര്‍ വ്യക്‌തമാക്കുന്നു.

ആരോഗ്യ വകുപ്പിനോ, വിദ്യാഭ്യാസ വകുപ്പിനോ ഔദ്യോഗികമായ കണക്കില്ലെങ്കിലും കാല്‍ ഭാഗം വരെ കുട്ടികള്‍ പനി കാരണം പല സ്‌കൂളുകളിലും അവധിയാണ്.

അതേസമയം എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപകമായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. എറണാകുളത്ത് 2,600 കുട്ടികള്‍ പഠിക്കുന്ന സ്വകാര്യ സ്‌കൂളില്‍ കഴി‍ഞ്ഞ ദിവസം പനി ബാധിച്ച്‌ വരാതിരുന്നത് 120ഓളം പേരാണ്.

പനി വിട്ടുമാറിയായാലും ചുമയും ക്ഷീണവും വിട്ടു മാറാത്തതിനാല്‍ നാലോ അ‍‍‍ഞ്ചോ ദിവസം കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയുന്നില്ല. പനി പൂര്‍ണമായും മാറാതെ സ്‌കൂളിലേക്ക് വരേണ്ടതില്ലെന്നാണ് അധ്യാപകരും നിര്‍ദ്ദേശിക്കുന്നത്.

കുട്ടികള്‍ക്കിടയില്‍ പനി പടരുന്ന സാഹചര്യത്തില്‍ എല്ലാ കുട്ടികളും വാക്‌സിന്‍ എടുത്തിരിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments