Monday, May 12, 2025

HomeNewsKeralaചക്കക്കൊമ്ബനെ ഭയന്നോടി, ഗൃഹനാഥന് വീണ് പരിക്ക്

ചക്കക്കൊമ്ബനെ ഭയന്നോടി, ഗൃഹനാഥന് വീണ് പരിക്ക്

spot_img
spot_img

ചിന്നക്കനാല്‍; ആക്രമിക്കാൻ പാഞ്ഞടുത്ത ചക്കക്കൊമ്ബനെ കണ്ട് ഭയന്നോടിയ ഗൃഹനാഥന് വീണ് പരിക്ക്.

ചിന്നക്കനാല്‍ 301 കോളനി സ്വദേശി കുമാറിന് (49) ആണ് പരുക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 7ന് ആണ് സംഭവമുണ്ടായത്. സൂര്യനെല്ലിയില്‍ വന്ന ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു കുമാര്‍. അതിനിടെ ചക്കക്കൊമ്ബൻ ആക്രമിക്കാൻ എത്തിയതോടെ ഭയന്നോടുകയായിരുന്നു.

ഓടി രക്ഷപെടുന്നതിനിടെ നിലത്തുവീണ് തലയ്ക്കും കയ്യിനും കാലിനും പരുക്കേല്‍ക്കുകയായിരുന്നു. ചക്കക്കൊമ്ബനെ കണ്ടാണ് ഓടിയതെന്ന് കുമാര്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments