കോട്ടയം: അരിക്കൊമ്ബനെ ചിന്നക്കനാലില്‍ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് സംസ്‌ഥാനത്തെ രണ്ട് എന്‍.ജി.ഒകള്‍ സുപ്രിം കോടതിയെ സമീപിക്കുന്നു.
ഹൈക്കോടതി വിദഗ്‌ധ സമിതിയുടെ കണ്ടെത്തലുകളിലെ പോരായ്‌മകള്‍ സുപിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഞ്ചിനു കോടതിയെ സമീപിക്കുന്ന എന്‍ജിഒകള്‍ക്ക് നിയമ, സാമ്ബത്തിക സഹായങ്ങള്‍ നല്‍കുമെന്നും ജസ്‌റ്റിസ് ഫോര്‍ അരിക്കൊമ്ബന്‍ ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മനുഷ്യര്‍ മാത്രമല്ല പ്രകൃതിയുടെ അവകാശികള്‍. മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ട്. ആനെയ അതിന്റെ ആവാസമേഖലയില്‍നിന്നു മാറ്റുന്നത് ശ്വാശ്വത പരിഹാരമല്ല. 2010നു ശേഷം ഏഴ് ആനകള്‍ക്ക് അസ്വാഭാവിക മരണമുണ്ടായി. ആരോഗ്യസ്‌ഥിതി മോശമായ അരിക്കൊമ്ബനും കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. ആനയുടെ തുമ്ബിക്കൈയില്‍ വലിയ മുറിവുണ്ട്. പുല്ലും വെള്ളവും വലിച്ചെടുക്കാന്‍ ഇതു ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. ചിന്നക്കനാലില്‍ തിരികെയെത്തുംവരെ അരിക്കൊമ്ബന്‍ ജീവനുംകൊണ്ടു പായുന്നതായിരിക്കും കാണാനാവുക. ആനയുടെ സംരക്ഷണത്തിനുള്ള തുടര്‍നടപടികള്‍ക്കായി ഇന്നു വൈകുന്നേരം നാലിന് കോട്ടയം പബ്ലിക് കോളജ് ഓഡിറ്റോറിയത്തില്‍ പൊതുജന സദസ് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
സദസില്‍ ജസ്‌റ്റിസ് ഫോര്‍ അരിക്കൊമ്ബന്‍ ഹാഷ്‌ടാഗ് സോഷ്യല്‍ മീഡിയ പ്രചാരണത്തിനു തുടക്കംകുറിക്കും.