Wednesday, May 21, 2025

HomeNewsKeralaറോഡ് നിയമലംഘനങ്ങള്‍ക്ക് മുഖംനോക്കാതെ നടപടി, തനിക്കും പിഴകിട്ടി: ഗതാഗതമന്ത്രി

റോഡ് നിയമലംഘനങ്ങള്‍ക്ക് മുഖംനോക്കാതെ നടപടി, തനിക്കും പിഴകിട്ടി: ഗതാഗതമന്ത്രി

spot_img
spot_img

തിരുവനന്തപുരം : ക്യാമറയില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ആരു നിയമം ലംഘിച്ചാലും അവര്‍ നടപടികള്‍ക്ക് വിധേയമാകേണ്ടി വരും. ആര്‍ക്കും പ്രത്യേക പരിഗണനകള്‍ നല്‍കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

”ഞാന്‍ മന്ത്രിയായ ശേഷം, എന്റെ വാഹനത്തിന് അമിതവേഗത്തിനുള്ള ചെലാന്‍ ലഭിച്ചിട്ടുണ്ട്. എന്റെ പേരില്‍ത്തന്നെയുള്ള ചെലാന്‍, മന്ത്രിയാണെന്ന പേരില്‍ ഒഴിവാക്കാമായിരുന്നു. പക്ഷേ ഞാന്‍ അത് ചെയ്തിട്ടില്ല” ആന്റണി രാജു പറഞ്ഞു.

റോഡ് ക്യാമറയുടെ മുന്നില്‍ വിഐപി എന്നോ അല്ലാത്തവരെന്നോ വേര്‍തിരിവില്ല. കേന്ദ്രസര്‍ക്കാര്‍ നിയമം അനുസരിച്ചുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്കുള്ള ഇളവുകള്‍ മാത്രമാണുള്ളത്. എതെങ്കിലും ഒരു ഉദ്യോഗസ്ഥന് വിഐപികളെ ഇതില്‍നിന്ന് ഒഴിവാക്കാന്‍ പറ്റില്ല. സുതാര്യമായും വിവേചനരഹിതമായും കാര്യങ്ങള്‍ ചെയ്യുന്നതിന് കൂടിയാണ് ഈ സംവിധാനം. നിയമലംഘനം നടന്നാല്‍ മാത്രമേ ക്യാമറ രേഖപ്പെടുത്തുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് റോഡ് ക്യാമറ വഴി പിഴയീടാക്കുന്നത് തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ ആരംഭിക്കും. ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമതൊരാളായി കുട്ടികളെ അധികമായി കൊണ്ടുപോയാല്‍ തല്‍ക്കാലം പിഴ ഈടാക്കില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments