Wednesday, May 14, 2025

HomeNewsKeralaനടന്‍ കൊല്ലം സുധിയുടെ സംസ്കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

നടന്‍ കൊല്ലം സുധിയുടെ സംസ്കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

spot_img
spot_img

കോട്ടയം: വാഹനാപകടത്തില്‍ മരിച്ച നടൻ കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കൻ ചര്‍ച്ച്‌ ഓഫ് ഇന്ത്യ ചര്‍ച്ച്‌ സെമിത്തേരിയിലാണ് സംസ്കാരം.

രാവിലെ ഏഴര മുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്കൂള്‍, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലും പൊതു ദര്‍ശനം ഉണ്ടാകും.

ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുക. സുധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ മിമിക്രി, സിനിമാ, സാംസ്കാരിക-സാമൂഹ്യ രംഗത്തെ നിരവധി പേരാണ് എത്തുന്നത്. ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലത്ത് വെച്ച്‌ ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവര്‍ ഉല്ലാസിന്‍റെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. എല്ലിന് പൊട്ടലേറ്റ ഉല്ലാസ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട മഹേഷ് കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments