കോട്ടയം: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം നടന്ന കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് പൊലീസ് സംരക്ഷണം തേടി.
കോളേജ് അധികൃതരാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുടെയും തുടര്‍സംഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹര്‍ജി. കോളേജിന്റെ പ്രവര്‍ത്തനം തടസപെടുത്തുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
അതിനിടെ, ആത്മഹത്യ ചെയ്ത ശ്രദ്ധ എന്ന വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. എന്നാല്‍ ആത്മഹത്യയുടെ കാരണത്തെ കുറിച്ചുളള സൂചനകളൊന്നും കത്തില്‍ ഉണ്ടായിരുന്നില്ലെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ഇതുവരെ കേട്ടു കേള്‍വി ഇല്ലാതിരുന്ന ആത്മഹത്യക്കുറിപ്പിനെ പറ്റി ഇപ്പോള്‍ പൊലീസ് പറയുന്നതില്‍ ദുരൂഹത ഉണ്ടെന്ന സംശയമാണ് ക്യാമ്ബസിലെ വിദ്യാര്‍ത്ഥികള്‍ പങ്കുവയ്ക്കുന്നത്.
ആത്മഹത്യ കുറിപ്പ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കണ്ടെത്തിയത് ആത്മഹത്യാക്കുറിപ്പ് അല്ലെന്നും ശ്രദ്ധ മുമ്ബ് എഴുതിയ ഒരു കുറിപ്പ് മാത്രമാണ് അതെന്നും കുടുംബം പറഞ്ഞു.
ഇക്കഴിഞ്ഞ വെളളിയാഴ്ച രാത്രിയാണ് ക്യാമ്ബസിലെ ഹോസ്റ്റല്‍ മുറിയില്‍ ശ്രദ്ധ സതീഷ് എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത