Friday, May 16, 2025

HomeNewsKeralaമോന്‍സന്‍ മാവുങ്കല്‍ കേസ്: കെ സുധാകരനെ രണ്ടാം പ്രതിയാക്കി വഞ്ചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

മോന്‍സന്‍ മാവുങ്കല്‍ കേസ്: കെ സുധാകരനെ രണ്ടാം പ്രതിയാക്കി വഞ്ചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

spot_img
spot_img

കൊച്ചി: മോൻസൻ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച്. സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി. ഈ മാസം 14 ന് കൊച്ചിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുധാകരന് നോട്ടീസും നല്‍കി.

ഈ മാസം 14 ന് കളമശേരി ഓഫീസില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം. മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെ സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തേ തന്നെ അറിയിച്ചിരുന്നു. കെ സുധാകരനെതിരായി ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments