Saturday, May 17, 2025

HomeNewsKeralaനാളെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് കെ സുധാകരന്‍

നാളെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് കെ സുധാകരന്‍

spot_img
spot_img

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ നാളെ ചോദ്യം ചെയ്യലിനായി ഹാജരാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

തനിക്ക് ആ തട്ടിപ്പ് കേസുമായി യാതൊരു ബന്ധവുമില്ല. ഇതിലേക്ക് തന്റെ പേരും വന്നത് എങ്ങനെയെന്ന് പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മനസാ വാചാ അറിയാത്ത കാര്യത്തിനാണ് കേസെടുത്തത്. തനിക്ക് മോന്‍സനുമായി യാതൊരു ബന്ധവുമില്ല. അയാളുടെ അടുത്ത് കണ്ണിന്റെ ചികിത്സയ്ക്കായിട്ടാണ് പോയതെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സുധാകരന്‍ പറഞ്ഞു.

കേസില്ലാതിരുന്നത് കൊണ്ടാണ് എതിര്‍ പരാതി നല്‍കാതിരുന്നത്. നിയമനടപടികളെ കുറിച്ച്‌ അഭിഭാഷകരുമായി ആലോചിക്കുന്നുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. പരാതിക്കാരുമായി യാതൊരു ബന്ധവുമില്ല. നേരത്തെ ഈ സംഭവത്തില്‍ തനിക്കെതിരെ പരാതിയില്ലായിരുന്നു. ബുദ്ധിമുട്ടിക്കരുതെന്നും, മോന്‍സന്‍ തന്നോട് മാപ്പു പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു. കേസില്‍ സാവകാശം തന്നില്ലെങ്കില്‍, അതിനെ നിയമപരമായി നേരിടും. എന്നെയും സതീശനെയും കേസില്‍ കുരുക്കാമെന്ന് വ്യാമോഹിക്കുന്ന പിണറായി മൂഡസ്വര്‍ഗത്തിലാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.മോന്‍സനെ കാണുമ്ബോള്‍ 3 പേര്‍ അവിടെയുണ്ടായിരുന്നു.

ആരൊക്കെയാണ് അവരെന്ന് അറിയില്ല. സത്യവും, നീതിയും, തന്റെ ഭാഗത്താണെന്നും, അതുകൊണ്ട് തന്നെ കേസ് അഭിമുഖീകരിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നാളെ നേരിട്ട് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നോട്ടീസില്‍ പറയുന്നത്. മോന്‍സന്റെ തട്ടിപ്പിന് ഇരയായവരാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments