മൂന്നാർ : കനത്ത മഴയെ തുടര്‍ന്ന് മൂന്നാറിൽ എ.ജി. കോളനിയിലെ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു സ്ത്രീ മരിച്ചു. മാല കുമാർ (38) ആണ് മരിച്ചത്. ദേവികുളം എസ്‍സി ഓഫിസിലെ ക്ലർക്കായ കുമാറിന്റെ ഭാര്യയാണ് മാല. മൂന്നു മക്കളുണ്ട് ഇവർക്ക്. മൂന്ന് വീടുകൾ അപകടാവസ്ഥയിലാണ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ചു. ഇന്ന് രാത്രി 7 മുതൽ നാളെ രാവിലെ 6 വരെയാണ് നിരോധനം. മൂന്നാർ ഹെഡ് വർക്സ് ഡാമിൽ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി. മുതിരപ്പുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.