തിരുവനന്തപുരം: ഓണ്‍ലൈന്‍ വിസ തട്ടിപ്പില്‍ കുടുങ്ങി അബുദാബിയില്‍ നിന്നു തായ്ലാന്‍ഡ്
-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സായുധസംഘങ്ങളുടെ തടവിലായ മലപ്പുറം സ്വദേശികളായ സഫീര്‍, ഷുഹൈബ് എന്നിവരുടെ മോചനത്തിനുവേണ്ടിയുള്ള നടപടി സ്വീകരിക്കുന്നതായി ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ബാങ്കോക്കിലെ ഇന്ത്യന്‍ അംബാസിഡറുമായും വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും മഞ്ഞളാംകുഴി അലിയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം സ്വദേശികളെ വിദേശത്ത് എത്തിച്ചതില്‍ ഏജന്റുമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.