Saturday, September 14, 2024

HomeNewsKeralaകോട്ടയത്തെ ആകാശപ്പാത അസ്തമിക്കുന്നു ; ആകാശപാത മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നു മന്ത്രി ഗണേഷ്‌കുമാര്‍

കോട്ടയത്തെ ആകാശപ്പാത അസ്തമിക്കുന്നു ; ആകാശപാത മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നു മന്ത്രി ഗണേഷ്‌കുമാര്‍

spot_img
spot_img

തിരുവനന്തപുരം: കോട്ടയത്തെ ആകാശപ്പാത സ്വപനമാകുന്നു. നിര്‍മാണം പാതിവഴിയിലായ ആകാശപ്പാത സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടിയായി ഗതാഗത മന്ത്രിയുടെ പ്രതികരണമാണ് ആകാശപ്പാതയുടെ നിര്‍മാണം മുന്നോട്ടുകൊണഅടുപോകാന്‍ കഴിയില്ലെന്ന് വ്യക്തമായത്.

നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകതയും ഭാവിയില്‍ പൊളിക്കേണ്ടി വരുന്ന സാഹചര്യവും പരിഗണിച്ചു കോട്ടയം ആകാശപാത നിര്‍മാണം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്നു മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിനായി അഞ്ചു റോഡുകള്‍ സംഗമിക്കുന്ന പ്രദേശത്തെ ആകാശപാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകണമെന്നു ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നിര്‍ദേശിച്ചാല്‍ ഏതു സാങ്കേതിക സമിതി റിപ്പോര്‍ട്ടും മാറ്റിവച്ചു ആകാശപാത നിര്‍മിക്കാമെന്നു ഗണേഷ്‌കുമാര്‍ പറഞ്ഞെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ആകാശപാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെയും സിഎസ്ഐ പള്ളിയുടെയും സ്വകാര്യ വ്യക്തികളുടെയും ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു. സ്ഥലം ഏറ്റെടുക്കല്‍ ദുഷ്‌കരമെന്നാണ് കളക്ടര്‍ അറിയിച്ചിട്ടുള്ളത്.
ആകാശപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 17.85 കോടി രൂപ ആവശ്യമാണ്. ഇത്രയും തുക ചെലവഴിച്ചു നിര്‍മിച്ചാലും ഭാവിയില്‍ റോഡ്് വികസനം വരുമ്പോള്‍ ആകാശപാത പൊളിക്കേണ്ടി വരുമെന്നാണ് പാലക്കാട് ഐഐടിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും ഗണേഷ്‌കുമാര്‍ നിയമസഭയില്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments