കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. എയര്‍പോര്‍ട്ടിലെ ചവറ്റുകുട്ടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
ശുചീകരണ തൊഴിലാളികള്‍ ഇത് കണ്ടെത്തുകയും തുടര്‍ന്ന് അധികൃതരെ അറിയിക്കുകയുമായിരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന സംഘം സംഭവ സ്ഥലത്തെത്തുകയും തുടര്‍ന്ന് സ്വര്‍ണം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.