കണ്ണൂര്‍: ഒടുവില്‍ മുകേഷും (32) യാത്രയായി. ന്യുമോണിയ ശ്വാസകോശത്തെ ബാധിച്ച് ഒരു മാസത്തിലേറെയായി ആശുപത്രിയിെല വെന്‍റിലേറ്ററില്‍ ജീവനുവേണ്ടി പൊരുതി അവസാനം മരണത്തിന് കീഴടങ്ങി.
ബാക്കിയായത് ചികിത്സക്കായി പണം കണ്ടെത്താന്‍ ഒരു നാട് ഒന്നാകെ നടത്തിയ പ്രയത്‌നവും പ്രാര്‍ഥനയും. കോവിഡ് ഭീകര രൂപം പൂണ്ടതോടെ കരുവാരകുണ്ട് കേമ്പിന്‍കുന്നിലെ പള്ളിയാല്‍തൊടി വീടിന് 17 ദിവസത്തിനിടെ നഷ്്ടമായത് മൂന്ന് ജീവനുകള്‍.
ജൂലൈ ഒന്നിന്, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുകേഷിെന്‍റ പിതാവിെന്‍റ അമ്മ കുഞ്ഞിപ്പെണ്ണും (96), കഴിഞ്ഞ ആഴ്ച പിതാവ് വേലായുധനും (56) മരിച്ചിരുന്നു. ഈ സമയമെല്ലാം മുകേഷും വെന്‍റിലേറ്ററിലായിരുന്നു. ഇടക്കൊന്ന് ഭേദമായതോടെ ജീവന്‍ രക്ഷിക്കാനാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഡോക്ടര്‍മാരും നാട്ടുകാരും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന് ഭാരിച്ച ചികിത്സച്ചെലവ് താങ്ങാനാകാത്തതിനാല്‍ നാട്ടുകാര്‍ ഏറ്റെടുക്കുകയായിരുന്നു. മന്തി ഫെസ്റ്റ് നടത്തിയും വീടുകളില്‍നിന്ന് കഴിയുന്നത്ര സംഭാവന സ്വീകരിച്ചുെമല്ലാം നാട്ടുകാര്‍ ചികിത്സസമിതിയുണ്ടാക്കി പണം സ്വരൂപിക്കുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മുകേഷ് മരിച്ചത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി പേര്‍ വീട്ടിലെത്തി. മുകേഷിന് ഭാര്യയും സഹോദരിയും സഹോദരനുമുണ്ട്.