കൽപ്പറ്റ: വയനാട്ടിൽ എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച ഓഫീസ് സന്ദർശിച്ച് രാഹുൽ ഗാന്ധി. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും ഓഫീസ് ആക്രമിച്ചവരോട് ദേഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് രാഹുൽ ഗാന്ധിയുടെ ഓഫീസ് മാത്രമല്ല, വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് കൂടിയാണ്. നിർഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും അക്രമങ്ങളുണ്ടാകുന്നുണ്ട്. എന്നാൽ അക്രമം ഒന്നിനും പരിഹാരമല്ല. ഓഫീസ് ആക്രമിച്ചതിൽ വിഷമമുണ്ട്. എനിക്കവരോട് ഒരു ദേഷ്യവുമില്ല. ഇതിന്റെ പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കാത്ത കുട്ടികളാണ് ചെയ്തത്. ഉത്തരവാദിത്തമില്ലായ്‌മയാണ് അവർ കാണിച്ചത്.’ വയനാട് സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് രാഹുൽഗാന്ധി വയനാട്ടിലെത്തിയത്