എ കെ ജി സെന്ററിനെതിരെ ആക്രമണം നടന്നിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ലഭ്യമല്ലാത്തത് ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും, പൊലീസ് ഹെഡ്‌ക്വേര്‍ട്ടേഴ്‌സും, സെക്രട്ടറിയേറ്റും നിയമസഭയും അടക്കം കേരളത്തിന്റെ ഭരണസിരാകേന്ദ്രങ്ങള്‍ക്ക് തൊട്ടടുത്തുള്ള ഭരണ കക്ഷിയുടെ സംസ്ഥാന കമ്മിറ്റിയുടെ ഓഫീസിന് നേരെയാണ് ബോംബാക്രമണം നടന്നത്്. എന്നിട്ടും ഇതുവരെ അത് ചെയ്തയാളെക്കുറിച്ചുളള പ്രാഥമിക വിവരങ്ങള്‍ പോലും കണ്ടെത്താന്‍ പൊലീസ് കഴിയാത്തത് ആ വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയെ വരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കേരളത്തില്‍ ഏറ്റവും സുരക്ഷയുള്ള പ്രദേശത്താണ് എ കെ ജി സെന്റര്‍ നില്‍ക്കുന്നത്. എപ്പോഴും പൊലീസ് പട്രോളിംഗും, പരിശോധനകളും ഈ ഭാഗത്തുണ്ടാകും. ചുറ്റും സി സി സി ടി ക്യാമറകളുമുണ്ട്. എന്നിട്ടും എറിഞ്ഞയാളേക്കുറിച്ച് ഒരു വിവരവും പൊലിസിനില്ല.
എകെജി സെന്ററിന് സമീപപ്രദേശങ്ങളിലുള്ള 70-ഓളം സിസിടിവി ക്യാമറകളാണ് പോലീസ് പരിശോധിച്ചിരുന്നത്. എന്നാല്‍ ഇതില്‍നിന്നൊന്നും അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന