തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരി നല്‍കിയ പീഡനക്കേസില്‍ പിസി ജോര്‍ജിന് ഉപാധികളോടെ ജാമ്യം.
തിരുവനന്തപുരം ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതിയാണ് പിസിക്ക് ജാമ്യം നല്‍കിയത്. കേസില്‍ വാദം പൂര്‍ത്തിയായി രണ്ട് മണിക്കൂറിന് ശേഷമാണ് ജാമ്യ ഉത്തരവ് വന്നത്. എല്ലാ ശനിയാഴ്ചയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ പിസി ജോര്‍ജ് ഹാജരാകണം. കുറ്റ പത്രം നല്‍കുന്നത് വരെയും ഹാജരാകണം. പരാതിക്കാരിയെയോ കേസിലെ സാക്ഷികളെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.
ഫെബ്രുവരി പത്തിനാണ് ലൈംഗീക പീഡനം നടന്നതെന്നാണ് പരാതിക്കാരി പറയുന്നത്. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് അങ്ങിനെ ഒരു പീഡനം നടന്നിട്ടുണ്ടെങ്കില്‍ അന്ന് തന്നെ പരാതിക്കാരിക്ക് പരാതിപ്പെടാമായിരുന്നു. നിരവധി ആളുകള്‍ വന്ന് പോകുന്ന സര്‍ക്കാര്‍ ഗസ്്റ്റ് ഹൗസില്‍ അങ്ങനെയൊരു സംഭവം നടന്നിട്ട് പരാതി നല്‍കാന്‍ ഇത്രയും വൈകിയ കാര്യവും കോടതി പരിശോധിച്ചു.
അതേസമയം എല്ലാ പ്രശ്നങ്ങള്‍ക്കും പിന്നില്‍ ഫാരിസ് അബൂബക്കര്‍ ആണെന്നും മുഖ്യമന്ത്രിയുടെ വിദേശ ബന്ധങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ജാമ്യം ലഭിച്ച ശേഷം പിസി ജോര്‍ജ് ആരോപിച്ചു.
മാധ്യമങ്ങളോടും അദ്ദേഹം ക്ഷമ ചോദിച്ചു.
ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സോളാര്‍ കേസിലെ പ്രതിയുടെ പരാതിയില്‍ പിസി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ലൈംഗീക താത്പര്യത്തോടെ തന്നെ കടന്ന് പിടിച്ചെന്നായിരുന്നു മൊഴി. ഐപിസി 354 പ്രകാരമാണ് പിസിക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരന്‍ ആണെന്നും സാമ്ബത്തിക ഇടപാടുകള്‍ എല്ലാം മകള്‍ വീണ വിജയന്‍റെ ഒത്താശയോടെയാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.