മലപ്പുറം ; സ്വപ്‌ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ മലപ്പുറം മങ്കട സ്വദേശി നൗഫല്‍ കസ്റ്റഡിയില്‍. മങ്കട പോലീസാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്നും പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടെന്നും പോലീസ് പറഞ്ഞു.
ഭീഷണി കോള്‍ വന്നെന്ന് കാണിച്ച് ഡി ജി പിക്ക് സ്വപ്ന പരാതി നല്‍കിയിരുന്നു. ആരോപണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇല്ലാതാക്കുമെന്ന് നൗഫല്‍ എന്ന് പരിചയപ്പെടുത്തിയാള്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടതായി സ്വപ്‌ന വ്യക്തമാക്കി.