ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി സജി ചെറിയാന്‍ രാജിവക്കേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍സി പി എം പൊളിറ്റ്ബ്യുറോ അംഗം ഏ വിജയരാഘവന്‍ എന്നിവരടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യത്തില്‍ തിരുമാനം എടുത്തത്.
അതേ സമയം താന്‍ എന്തിന് രാജിവയ്കണമെന്ന് സജി ചെറിയാന്‍. എകെജി സെന്ററില്‍ നടന്ന അവയ്‌ലെബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മടങ്ങവെയാണ് രാജി വെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തനിക്ക് പറയാനുള്ളതെല്ലാം ഇന്നലെ വിശദീകരിച്ചുവെന്നുംമന്ത്രി വ്യക്തമാക്കി
അതേസമയം ഭരണഘടനയെ കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തെ കുറിച്ചുള്ള തീരുമാനം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു. ഭരണഘടയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യേത്തര വേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ആര്‍എസ്എസിന്റെ നിലാപാടാണ് സജി ചെറിയാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മന്ത്രി രാജിവെക്കണമെന്നാണ് നാട് മുഴുവന്‍ ആവശ്യപ്പെടുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയാതെ സഭയില്‍ നിന്ന് ഒളിച്ചോടിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു