നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ വെളിപ്പെടുത്തലുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കനക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ടു സംവിധായകന്‍ അഖില്‍ മാരാറിന്റെ പരിഹാസരൂപേണയുള്ള കുറിപ്പ് ശ്രദ്ധനേടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്ത എസ് പി സുനിയുടെ കടുത്ത വെളിപ്പെടുത്തല്‍ കേട്ട് ഡിജിപി യെ വിളിക്കുന്നു…
എസ് പി:ഹലോ സാര്‍ സുനിയുടെ മൊഴി പ്രകാരം ദിലീപിനെ നമ്മള്‍ പൊക്കിയിട്ടുണ്ട്..തെളിവും പൂടയും ഒന്നുമില്ല നമ്മുടെ സുനി പറഞ്ഞതല്ലേ പിന്നൊന്നും ആലോചിച്ചില്ല.
ചോദ്യം ചെയ്യാനുണ്ട് എന്ന് പറഞ്ഞു ദിലീപിനെ വിളിച്ചു, കേട്ട പാതി കേള്‍ക്കാത്ത പാതി ആ മണ്ടന്‍ നമ്മളെ വിശ്വസിച്ചു വന്നു. അപ്പോള്‍ തന്നെ കൂട്ട ബലാത്സംഗം ചുമത്തി അകത്തിട്ടു…
ഡിജിപി: ഇതൊക്കെ എനിക്ക് അറിയാമല്ലോ.. അത് ചെയ്യാനാണല്ലോ മുഖ്യമന്ത്രി ആ സെന്‍കുമാറിനെ മാറ്റി എന്നെ വെച്ചത്….ജിഷയെ കൊന്ന ഒറീസക്കാരനെ ഞാന്‍ ഇത്‌പോലെ കള്ളക്കേസില്‍ കുടുക്കി പൊക്കി സര്‍ക്കാരിന്റെ മുഖം രക്ഷിച്ചതല്ലേ..താന്‍ പോയി വല്ല വ്യാജ തെളിവും ഉണ്ടാക്കു
എസ് പി: അതല്ല സാര്‍ തെളിവില്ലാതെ സുനിയുടെ മൊഴി മാത്രം വെച്ചു കേസെടുത്താല്‍ വേറെ കുഴപ്പം ഒന്നുമല്ലല്ലോ…
ഡിജിപി: എന്ത് കുഴപ്പം.. നമ്മള്‍ വിചാരിച്ചാല്‍ കൊലപാതകി നാട് ഭരിക്കും..രാജ്യത്തിനു അഭിമാനം ആകേണ്ടവര്‍ ജയിലിലും കിടക്കും….
ഭരിക്കുന്ന പാര്‍ട്ടി ഫണ്ട് ചോദിച്ചാല്‍ കൊടുക്കണം..വിഷയം സെറ്റില്‍ ചെയ്യാമെന്നും പറഞ്ഞതാണല്ലോ..3 കോടി കൊടുക്കാന്‍ ഇല്ലാത്തവന്‍ അല്ലല്ലോ..അവനെ പണിയാന്‍ സിനിമയിലെ സകല ടീമുകളും ഉള്ളപ്പോള്‍ നമുക്കെന്ത് കുഴപ്പം..
നമ്മള്‍ കേസുടുത്താല്‍ മതി ബാക്കി അവര്‍ നോക്കിക്കോളും..
എസ് പി: അങ്ങനാണേല്‍ നമുക്കു നാളെ ഡല്‍ഹിയില്‍ ഒന്ന് പോകേണ്ടി വരും..
ഡിജിപി: ഡല്ഹിയിലോ അതെന്തിനാ..?
എസ് പി: ആ സുനി തെണ്ടി ഇപ്പോള്‍ പറയുന്നത് പ്രധാനമന്ത്രി പറഞ്ഞിട്ടാണ് പീഡിപ്പിച്ചതെന്നാണ്.
അഖില്‍ മാരാര്‍ പങ്കുവച്ച മറ്റൊരു കുറിപ്പും ശ്രദ്ധനേടിയിരുന്നു.
അതിജീവിക്കാന്‍ പാടുപ്പെടുന്നത് ദിലീപ് ആണെന്നും നഷ്ടപ്പെട്ടത് അയാള്‍ക്ക് മാത്രമാണെന്നും കുറിപ്പില്‍ പറയുന്നു. ദിലീപ് തിരിച്ചുവരാതിരിക്കാനാണ് കേസ് നീട്ടിക്കൊണ്ടുപോകുന്നതെന്നും സംവിധായകന്‍ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഡിജിപി റാങ്കില്‍ ഇരുന്ന സത്യ സന്ധയായ ഒരു വനിത പോലീസുദ്യോഗസ്ഥ പറയുന്നത് വിശ്വസിക്കാന്‍ പറ്റില്ല…
സത്യസന്ധയായ വനിത ജഡ്ജി തനിക്ക് മുന്നില്‍ വന്ന തെളിവുകള്‍ പരിശോധിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ അവരെ മാറ്റാന്‍ സുപ്രീം കോടതിയില്‍ പോകും…
അവരെയും വിശ്വാസമില്ല..
പകരം ഇവര്‍ക്ക് വിശ്വാസമാണ് …ആരെ..?
1.ബാലചന്ദ്ര കുമാറിനെ…
അതായത് ഇത്രയേറെ മാനസിക വിഷമം ഉണ്ടാക്കിയ സാഹചര്യത്തിലും സഹപ്രവര്‍ത്തകരില്‍ പലരെയും അടുപ്പിക്കാതെ ഒറ്റപ്പെട്ടു നിന്നപ്പോഴും ദിലീപ് വിളിച്ചു വീട്ടില്‍ കയറ്റി…തന്റെ ഭാര്യയ്ക്കും കുടുംബ അംഗങ്ങള്‍ക്കും ഒപ്പം ഇരുത്തി ഭക്ഷണം നല്‍കിയും വിഷമങ്ങള്‍ പറഞ്ഞും കൂടെ നിര്‍ത്തിയ ഒരുവന്‍..അത്രയേറെ തന്നേ വിശ്വസിച്ചു വീട്ടില്‍ കയറ്റിയ സാഹചര്യത്തില്‍ ആ വീട്ടില്‍ നടന്ന കാര്യങ്ങള്‍ റെക്കോര്ഡ് ചെയ്തു വെച്ചു 4 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പുറത്തു വിട്ടു ദിലീപിനെ ഒറ്റു കൊടുക്കാന്‍ നോക്കിയ പരമ നാറി എന്ന് വിളിച്ചാല്‍ എന്തോ എന്ന് വിളി കേള്‍ക്കാന്‍ അര്‍ഹത ഉള്ള ഒരുവന്‍..
നിങ്ങള്‍ ഒന്നാലോചിച്ചു നോക്കു..
നിങ്ങള്‍ നിങ്ങളുടെ ഒരടുത്ത സുഹൃത്തിനെ വീട്ടില്‍ വിളിച്ചു കയറ്റുന്നു..സ്വാതന്ത്യം നല്‍കുന്നു..അവനെ സഹോദരനെ പോലെ കാണുന്നു.. കുറെ നാള്‍ കഴിയുമ്ബോള്‍ അവന്‍ നിങ്ങള്‍ക്ക് ഒരു വീഡിയോ അയച്ചു തരുന്നു..നിങ്ങളുടെ കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറ യില്‍ അവന്‍ പകര്‍ത്തിയിരിക്കുന്നു..
അവന് പണം കൊടുക്കണം…
ഇത്തരത്തില്‍ മനോ വൈകല്യം ഉള്ള ഒരുവനെ മാധ്യമങ്ങള്‍ക്കും സാംസ്കാരിക നാറികള്ക്കും വിശ്വാസമാണ്…
2. കേരള പോലിസിനെ
ചിരിപ്പിച്ചു കൊല്ലും…
സത്യം പറയാന്‍ ആണോ മാധ്യമങ്ങള്‍ അതോ മാധ്യമങ്ങള്‍ പറയുന്നതാണോ സത്യം..എന്ന് കോടതിമുറിക്കുള്ളില്‍ അലറിവിളിച്ച പ്രിത്വിരാജിന്റെ ജനഗണമനയിലെ കഥാപാത്രം നമ്ബി നാരായണന്റെ അവസ്‌ഥ കൂടി നമ്മെ ഓര്‍പ്പെടുത്തുമ്ബോള്‍ ആ വേഷത്തില്‍ നിന്നും ഇറങ്ങി കഴിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ പറയുന്നതാണ് സത്യം എന്ന് വിശ്വസിച്ചു നിലപാട് സ്വീകരിച്ചു..
അതി ജീവിക്കാന്‍ പാട് പെടുന്നത് ദിലീപാണ്..നഷ്ടപെട്ടത് അയാള്‍ക്കാണ്..അതിനുള്ള കാരണം അയാളുടെ വളര്‍ച്ച ആയിരുന്നു..
അയാളെ വീഴ്ത്താന്‍ തക്കം പാര്‍ത്തിരുന്ന ചെന്നായകള്‍ ഒരുമിച്ചതാണ് ഈ കേസും ഗൂഢാലോചനയും എല്ലാം..
അയാള്‍ ഒരിക്കലും തിരിച്ചു വരാതിരിക്കാന്‍ ആണ് ഈ കേസ് പരമാവധി നീട്ടി കൊണ്ട് പോകുന്നത്..
100% കോടതി അയാളെ വെറുതെ വിടും എന്നുറപ്പുള്ളത് കൊണ്ടാണ് സമൂഹ മധ്യത്തില്‍ അയാളെ കുറ്റവാളി ആയി നിര്‍ത്താന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നത്..
സാമാന്യ ബോധം ഉള്ളവര്‍ക്ക് വേണ്ടിയുള്ള എഴുത്തു…
അഖില്‍ മാരാര്‍