തിരുവനന്തപുരം: കടലില്‍ നിന്നും മീന്‍ ലഭിക്കുന്നതിലെ കുറവും ടോളിംഗ് നിരോധനവും കാരണം കേരളത്തില്‍ മത്തി വില കുത്തനെ ഉയര്‍ന്നു. ഒരു കിലോ മത്തി കിട്ടണമെങ്കില്‍ ഇപ്പോള്‍ 250 രൂപ മുതല്‍ 325 വരെ നല്‍കേണ്ട അവസ്ഥയാണ്. ഇക്കഴിഞ്ഞ ദിവസം ഒരു കിലോ മത്തിയുടെ വില 320 ലെത്തി.
എത്ര രൂപ കുറഞ്ഞാലും കൂടിയാലും 250 രൂപയ്ക്ക് മുകളില്‍ കൊടുക്കണം ഇപ്പോള്‍ മത്തിക്ക്. പക്ഷേ, കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ചെറിയ മത്തികള്‍ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ, ഈ മത്തിയോട് മലയാളികള്‍ക്ക് താല്പര്യമില്ല. മത്തി കടലില്‍ നിന്നും ലഭിക്കാത്തതിന് കാരണമായി പറയുന്നത് കടലിനുള്ളിലെ ചൂട് കാരണം എന്നാണ്.
മത്സ്യത്തൊഴിലാളികള്‍ പ്രകടിപ്പിക്കുന്ന ഈ ആശങ്ക കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) പോലുള്ള പഠന സംഘങ്ങളും അംഗീകരിക്കുകയാണ് ഇപ്പോള്‍. അതേസമയം, ഈ മാസം 31 – ന് ടോളിംഗ് നിരോധനം അവസാനിക്കും. ഇതോടെ ഈ ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞേക്കും എന്നാണ് വിലയിരുത്തല്‍. അതേസമയം, സംസ്ഥാനത്ത് മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞു എന്ന് സി.എം.എഫ്.ആര്‍.ഐ പഠനം വ്യക്തമാക്കിയിരുന്നു.
2021 – ലെ കണക്കുകള്‍ അപേക്ഷിച്ച് 75 ശതമാനത്തിന്റെ കുറവാണ് 2022 – ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2021 – ല്‍ 3297 ടണ്‍ മത്തി കേരളത്തില്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മത്തിയുടെ ലഭ്യതയില്‍ 1994 ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ കണക്കുകള്‍ അവതരിപ്പിച്ചത് സി.എം.എഫ്.ആര്‍.ഐ യില്‍ നടന്ന ശില്പശാലയില്‍ ആയിരുന്നു .
കണക്കുകള്‍ വ്യക്തമാക്കുന്നത് അനുസരിച്ച്, 2022 – ല്‍ 5.55 ലക്ഷം ടണ്ണാണ് കേരളത്തിലെ ആകെ സമുദ്ര മത്സ്യ ലഭ്യത എന്ന് പറയുന്നത്. എന്നാല്‍, കോവിഡ് കാരണം മീന്‍പിടിത്തം കുറഞ്ഞ 2020 – ല്‍ ഇത് 3.6 ലക്ഷം ടണ്ണായി മാറുകയായിരുന്നു . എന്നാല്‍, കേരളത്തില്‍ ലഭ്യമാകുന്ന മത്തിയുടെ ലഭ്യത 2021 – ല്‍ 30 കോടിയായി കുറഞ്ഞു എന്നും സി.എം.എഫ്.ആര്‍.ഐ യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എന്‍ അശ്വതിയുടെ നേതൃത്വത്തില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നു.
മത്തി എന്ന മത്സ്യത്തെ മാത്രം ആശ്രയിച്ച് മത്സ്യ ബന്ധനം നടത്തുന്ന നിരവധി മത്സ്യത്തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ട്. എന്നാല്‍, ഇത്തരത്തിലുളള ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്കാണ് വലിയ നഷ്ടം ഉണ്ടായിരിക്കുന്നത് . 3 .35 ലക്ഷം രൂപയായി ലഭിച്ചിരുന്നു വരുന്ന ഇക്കാലത്ത് 90 ,262 രൂപ എന്ന നിലയില്‍ വാര്‍ഷിക വരുമാനം ആയി കുറഞ്ഞിരുന്നു.
നേരത്തെ 237 ദിവസം കടലില്‍ പോയിരുന്നു എങ്കില്‍ ഇപ്പോള്‍ ഇത് 140 ദിവസമായി കുറഞ്ഞു എന്നും പഠനം വ്യക്തമാക്കുന്നു . അതേസമയം, 2014 – ല്‍ ലാന്‍ഡിങ് സെന്ററുകളില്‍ ലഭിച്ചിരുന്ന മത്തിയുടെ വാര്‍ഷിക മൂല്യം 608 കോടി രൂപ ആയിരുന്നതായുംറിപ്പോര്‍ട്ട് ഉണ്ട്.