നെടുമ്ബാശ്ശേരി: ബഹ്‌റൈന്‍- കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സുരക്ഷാ വീഴ്ച്ച.
വിമാനത്തില്‍ പക്ഷിയെ കണ്ടെത്തിയതാണ് സംഭവം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. 37000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കെയാണ് എയര്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോക്പിറ്റില്‍ കുരുവിയെ കണ്ടെത്തിയത്.
ഈ വിമാനം ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലെത്തിയ സമയത്ത് പരിശോധിച്ചിരുന്നു. മടക്കയാത്രയ്ക്ക് മുമ്ബായിരുന്നു ഈ പരിശോധന. ആ സമയത്താണ് കോക്പിറ്റില്‍ പക്ഷിയെ കണ്ടെത്തിയത്.
അതേസമയം പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഈ പക്ഷിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഫ്‌ളൈറ്റ് ഡെക്കിന്റെ ജനലുകള്‍ പക്ഷിയ്ക്ക്പറന്നു പോകുന്നതിനായി തുറന്നിട്ടിരുന്നു. പത്ത് മിനുട്ടിന് ശേഷം വീണ്ടും പരിശോധിച്ചിരുന്നു. പക്ഷേ പക്ഷിയെ എവിടെയും കണ്ടില്ല. ഇതിന് ശേഷം വിമാനം കൊച്ചിയിലേക്ക് പറക്കുന്നതിനിടെയാണ് ഗ്ലാസ് കംപാര്‍ട്ട്‌മെന്റിനടുത്തായി പൈലറ്റ് വീണ്ടും പക്ഷിയെ കണ്ടത്. എന്നാല്‍ കൃത്യമായി പരിശോധിക്കുന്നതിലും പക്ഷിയെ കണ്ടെത്തി വിമാനത്തില്‍ നിന്ന് മാറ്റുന്നതിലും വീഴ്ച്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.
വിമാനം പിന്നീട് കൊച്ചിയില്‍ ലാന്‍ഡ് ചെയ്തതിന് ശേഷമാണ് പക്ഷിയെ പിടികൂടി പറത്തിവിട്ടത്. സുരക്ഷാ വീഴ്ച്ച കണക്കിലെടുത്ത് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിസിഎ വിമാനക്കമ്ബനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വീഴ്ച്ചയുണ്ടായോ എന്നാണ് പരിശോധിക്കുന്നത്. പക്ഷിയെ കണ്ടെത്താനായി വിമാനത്തിനുള്ളില്‍ പരിശോധിച്ച ഉദ്യോഗസ്ഥന് വീഴ്ച്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു