Saturday, April 19, 2025

HomeNewsKeralaഫെയ്‌സ്ബുക് പോസ്റ്റ്: വനിതാ എഎസ്‌ഐക്ക് 6 മാസത്തേക്ക് സസ്‌പെന്‍ഷന്‍

ഫെയ്‌സ്ബുക് പോസ്റ്റ്: വനിതാ എഎസ്‌ഐക്ക് 6 മാസത്തേക്ക് സസ്‌പെന്‍ഷന്‍

spot_img
spot_img

കോട്ടയം: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചെന്ന കേസിലെ പ്രതികള്‍ക്കു ജാമ്യം അനുവദിച്ചതിനെ അനുകൂലിച്ചുള്ള ഫെയ്‌സ്ബുക് പോസ്റ്റ് ഷെയര്‍ ചെയ്ത വനിതാ എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ റംല ഇസ്മയിലിനെയാണു മധ്യമേഖലാ ഡിഐജി 6 മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്.

ജാമ്യം ലഭിച്ചവരെ അനുകൂലിച്ച് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിട്ട പോസ്റ്റ് റംല ഷെയര്‍ ചെയ്‌തെന്നാണു പരാതി.

ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അബദ്ധത്തില്‍ ഭര്‍ത്താവാണ് തന്റെ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതെന്നാണ് റംല നല്‍കിയ മൊഴി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments