Thursday, March 28, 2024

HomeNewsKeralaകെ റെയില്‍ പദ്ധതി : വിശദപരിശോധന വേണമെന്ന് കേന്ദ്രം

കെ റെയില്‍ പദ്ധതി : വിശദപരിശോധന വേണമെന്ന് കേന്ദ്രം

spot_img
spot_img

ന്യൂഡെല്‍ഹി: കെ റെയില്‍ പദ്ധതിക്കായുള്ള കേന്ദ്രത്തിന്റെ അനുമതി നീളും.

പദ്ധതി സംബന്ധിച്ച്‌ വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേരളത്തിന്റെ ഡിപിആറില്‍ മതിയായ വിശദാംശങ്ങള്‍ ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

കെ റെയിലിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി.

ഒരു ചോദ്യത്തിന് മറുപടിയായി രേഖാമൂലമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതോടെ, പദ്ധതിക്കായുള്ള അനുമതി നീളുമെന്നുള്ള സൂചനകളാണ് കേന്ദ്രം ഇപ്പോള്‍ നല്‍കുന്നത്. കേരളത്തോട് പല കാര്യങ്ങളും ആവശ്യപ്പെട്ടുവെന്ന് ഈ രേഖയില്‍ പറയുന്നുണ്ട്. കേരളം നല്‍കിയ ഡിപിആറില്‍ കെ റെയില്‍ പദ്ധതിയുടെ സാങ്കേതികത സംബന്ധിച്ചു മതിയായ വിശദാംശങ്ങള്‍ ഇല്ല.

അലൈന്‍മെന്‍റ് സ്‌ളഗ്, ബന്ധപ്പെട്ട ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെ വിശദാംശങ്ങള്‍, ഇവയിലുള്ള റെയില്‍വേ ക്രോസിങ്ങുകളുടെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ എല്ലാം തന്നെ അറിയിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കെ റെയില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യങ്ങളില്‍ വിശദാംശങ്ങള്‍ കിട്ടിയ ശേഷം കൂടുതല്‍ സാങ്കേതിക പരിശോധന നടത്തേണ്ടതുണ്ട്.

മണ്ണിന്റെ അവസ്‌ഥ, ഡ്രൈനേജ്‌, പരിസ്‌ഥിതി പ്രശ്‌നങ്ങള്‍, കടബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച്‌ ആലോചന നടത്തേണ്ടതുണ്ട് എന്നും കേന്ദ്രം വ്യക്‌തമാക്കുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments