നെടുമ്ബാശേരി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്ബനിയായ ‘ആകാശ എയര്‍’ കൊച്ചിയില്‍നിന്ന് സര്‍വീസ് തുടങ്ങുന്നു.
ബംഗളൂരു –- കൊച്ചി –- ബംഗളൂരു മേഖലയില്‍ പ്രതിവാരം 28 സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഏറ്റവുംഅധികം സര്‍വീസുകള്‍ കൊച്ചിയില്‍നിന്നുമാണ് ആകാശ നടത്തുന്നത്.
ആഗസ്ത് 13 മുതല്‍ ആകാശയുടെ ബംഗളൂരു -കൊച്ചി-ബംഗളൂരു സര്‍വീസ് ആരംഭിക്കും. ബുക്കിങ് തുടങ്ങിയതായി സിയാല്‍ അധികൃതര്‍ പറഞ്ഞു. എല്ലാദിവസവും രണ്ട് സര്‍വീസുകളുണ്ടാവും. രാവിലെ 8.30ന് ബംഗളൂരുവില്‍നിന്നെത്തുന്ന ആദ്യവിമാനം 9.05ന് മടങ്ങും. 12.30ന് എത്തുന്ന രണ്ടാംവിമാനം 1.10ന് മടങ്ങും. ഇതോടെ കൊച്ചിയില്‍നിന്ന് ആഴ്ചയില്‍ ബംഗളൂരുവിലേക്ക് മൊത്തം 99 പുറപ്പെടല്‍ സര്‍വീസുകള്‍ ഉണ്ടാകും. ഇന്‍ഡിഗോ, എയര്‍ ഏഷ്യ, ഗോ ഫസ്റ്റ്, അലയന്‍സ് എയര്‍ എന്നിവയാണ് കൊച്ചി –-ബംഗളൂരു സര്‍വീസ് നടത്തുന്ന മറ്റ് എയര്‍ലൈനുകള്‍.
കൊച്ചിയെക്കൂടാതെ ബംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്നുമാത്രമാണ് ആകാശ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തെ 56 പ്രതിവാര സര്‍വീസുകളില്‍ 28ഉം കൊച്ചിയില്‍നിന്നാണ്.