Saturday, April 19, 2025

HomeNewsKeralaസ്വര്‍ണക്കടത്ത് കേസ്; വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റരുത്, ശിവശങ്കര്‍ സുപ്രീം കോടതിയില്‍

സ്വര്‍ണക്കടത്ത് കേസ്; വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റരുത്, ശിവശങ്കര്‍ സുപ്രീം കോടതിയില്‍

spot_img
spot_img

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിക്കെതിരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചു.

വിധി പറയും മുന്‍പ് തനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്നാണ് ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ ഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബംഗളൂരുവിലേക്ക് കേസ് മാറ്റണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം.

കേരളത്തില്‍ കേസിന്റെ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിച്ച്‌ അട്ടിമറിയുണ്ടാകുമെന്നാണ് ഇ ഡിയുടെ വാദം. നിലവില്‍ കേസ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments